Monday, 15 June 2009
മൗനം
മൗനം
വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല
പറയാതെപോയവ
ഹൃദയത്തില്‍ സൃഷ്ടിക്കുന്ന
വേലിയേറ്റമാണ്
നിന്നെത്തേടിയിറങ്ങിയ
ആയിരം സന്ദേശവാഹകര്‍
എന്റെ നാവിന്‍തുമ്പില്‍ വച്ച്
ദാരുണമായി വധിക്കപ്പെട്ടത്
കാത്തിരുന്ന നീയറിഞ്ഞില്ല
എങ്കിലും
ഇത്രമാത്രം അറിയുക :
ഞാന്‍ പറയാതെപോയ ഓരോ വാക്കും
നിന്നെക്കാള്‍ കൂടുതല്‍
എന്നെയാണ് മുറിവേല്‍പിച്ചത്
വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല
പറയാതെപോയവ
ഹൃദയത്തില്‍ സൃഷ്ടിക്കുന്ന
വേലിയേറ്റമാണ്
നിന്നെത്തേടിയിറങ്ങിയ
ആയിരം സന്ദേശവാഹകര്‍
എന്റെ നാവിന്‍തുമ്പില്‍ വച്ച്
ദാരുണമായി വധിക്കപ്പെട്ടത്
കാത്തിരുന്ന നീയറിഞ്ഞില്ല
എങ്കിലും
ഇത്രമാത്രം അറിയുക :
ഞാന്‍ പറയാതെപോയ ഓരോ വാക്കും
നിന്നെക്കാള്‍ കൂടുതല്‍
എന്നെയാണ് മുറിവേല്‍പിച്ചത്
Sunday, 7 June 2009
ഫെഡറര്‍
ഒരാള്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം?
പണ്ട് ടോള്‍സ്റ്റോയ് ചോദിച്ച ഒരു ചോദ്യമുണ്ട് : ഒരാള്‍ക്കെത്ര ഭൂമി വേണം? ആറടി മണ്ണ് മതി എന്നായിരുന്നു ഉത്തരം. ഇത് അതുപോലെയുള്ള ചോദ്യമല്ല.
ചോദ്യത്തിന്റെ subjectivity ഇതാ. റസിമാന് എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം? ചോദിച്ച എനിക്കു തന്നെ ചിരി വരുന്നുണ്ട്. അനിയനോടു മാത്രമേ ചെസ്സു പോലും കളിച്ച് ജയിച്ചിട്ടുള്ളൂ. ഒരു ഗ്രാന്‍ഡ് സ്ലാം പോയിട്ട് ആരോടെങ്കിലും ഏതെങ്കിലും ഒരു കളി, പോട്ടെ, ഒരു സെറ്റോ പോയിന്റോ എങ്കിലും....... ഞമ്മക്കത് മതി. വല്ല മഹാദ്ഭുതവും സംഭവിച്ച് ഒരു ഗ്രാന്‍ഡ് സ്ലാമെങ്ങാനും കിട്ടിപ്പോയാല്‍ ഞാന്‍ ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകാന്‍ റെഡിയാ.
അപ്പോള്‍ ഫെഡറര്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം വേണം? എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ഈ ദുനിയാവിലെ തൊണ്ണൂറു ശതമാനം ആള്‍ക്കാര്‍ക്കും ഫെഡറര്‍ ഒരു നൂറു കൊല്ലം കൂടി കളിച്ച് ഓരോ കൊല്ലവും നാലു വീതം ഗ്രാന്‍ഡ് സ്ലാം ഒപ്പിച്ചാല്‍ നന്ന് എന്നുണ്ട്. എന്നാലും ഫെഡറര്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം വേണം?
ഫ്രഞ്ച് ഓപ്പണില്‍ നാലു കൊല്ലം തോറ്റു. ഒക്കെ നഡാലിനോട്. സ്വന്തം തട്ടകമായിരുന്ന വിംബിള്‍ഡണും പോയി. ഒടുവില്‍ ആസ്ട്രേലിയന്‍ ഓപ്പണും. കരഞ്ഞുകൊണ്ടാണ് അന്ന് കളം വിട്ടത്. ഒരു lesser mortal ആയിരുന്നുവെങ്കില്‍ അന്ന് ഇതൊക്കെ ഒഴിവാക്കിയേനേ. ന്നാലും വിട്ടില്ല. ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിനു മുമ്പുള്ള ഓരോ കളിയും വളരെ കഷ്ടപ്പെട്ടാണ് ജയിച്ചത്. രണ്ട് സെറ്റ് പിന്നില്‍ നിന്ന ശേഷവും മറ്റും. ഈ കപ്പ് കിട്ടിയേ പോകൂ എന്ന വാശിയില്ലായിരുന്നെങ്കില്‍ എത്ര കഴിവുണ്ടെങ്കിലും അതിലൊന്നെങ്കിലും പൊട്ടിയേനേ.
ഇല്ല. അസാധ്യമായിട്ടുള്ള സിറ്റ്വേഷനുകളില്‍ നിന്നുപോലും തിരിച്ചുവന്നു. സോഡര്‍ലിങ് നഡാലടക്കമുള്ള പുലികളെ പുഷ്പം പോലെ പൊട്ടിച്ചിട്ടാണ് ഫൈനലിലെത്തിയത്. അതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം വച്ചു നോക്കിയാല്‍ ഫെഡററെയും ഈസിയായി പൊട്ടിക്കാന്‍ സോഡര്‍ലിങിന് പറ്റേണ്ടതാണ്.
പറ്റിയില്ല. കാരണം എല്ലാ കളിയും കഷ്ടപ്പെട്ട് ജയിച്ച X അല്ലായിരുന്നു ഫൈനലില്‍. എല്ലാ കളിയും കഷ്ടപ്പെട്ടു ജയിച്ച ഫെഡററായിരുന്നു. കപ്പും കൊണ്ടേ പോകൂ എന്നുള്ള ഒരു മനുഷ്യന്‍. ഫൈനലില്‍ ഒരിക്കല്‍പോലും സോഡര്‍ലിങ് ജയിക്കും എന്ന് തോന്നിയില്ല. നഡാലിനെ തോല്‍പിച്ചത് ഇയാളാണോ എന്നുപോലും തോന്നിപ്പോയി.
സോഡര്‍ലിങിന്റെ കുഴപ്പമായിരുന്നോ? Greatest player Of All Time (GOAT) എന്ന അമാനുഷികജന്തുവിനോടാണ് കളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് കളിച്ചാല്‍ ആരായാലും തോല്‍ക്കും (ഇങ്ങനെ ഒരു psychological factor ആണ് ഫെഡറര്‍ നഡാലിനോട് തോല്‍ക്കാന്‍ കാരണം എന്ന് പറയുന്നവരുണ്ട്). ഏതായാലും ഫെഡറര്‍ മാരകമായി കളിച്ചു, ജയിച്ചു.
ഇനി ചോദ്യത്തിലേക്ക് തിരിച്ചുവരാം. ഫെഡറര്‍ക്ക് എത്ര കപ്പു വേണം? ഇന്ന് രാത്രി ഫേഡററുടെ കഴിവുകള്‍ മുഴുവന്‍ കിട്ടിയാലും എനിക്ക് 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കിട്ടാന്‍ പോകുന്നില്ല. കാരണം അത് എന്റെ പ്രതീക്ഷകളെക്കാള്‍ എത്രയോ ഉയരത്തിലാണ്. പ്രതീക്ഷിച്ചത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഗോളുകള്‍ റീസെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉയര്‍ച്ച അവിടെ അവസാനിക്കും. ഫെഡററുടെ ഗോളുകള്‍ എന്താണ്? പതിനഞ്ചാമത്തെ കിരീടം? ഇരുപത്? നഡാലിനെതിരെയുള്ള റെക്കോര്‍ഡ് ശരിയാക്കുക? ഒരു വര്‍ഷം നാല് കിരീടങ്ങളും നേടുക? അങ്ങേര്‍ക്കേ അറിയൂ.
അല്ലെങ്കിലും genius-ുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ വളരെ വിഷമമാണ്. ഒരു ഐ പി എല്‍ സെഞ്ചുറി നേടുമ്പോഴേക്ക് കളിക്കാരന്‍ അറിയപ്പെടുന്ന കാലത്ത് സച്ചിന്‍ എങ്ങനെയാണ് 85 സെഞ്ചുറികള്‍ക്ക് ശേഷവും കളിച്ചുകൊണ്ടിരിക്കുന്നത്? മുരളീധരന് എത്ര വിക്കറ്റ് വേണം? ആയിരം പേറ്റന്റ് കിട്ടിയിട്ടും എഡിസണ്‍ പണി നിര്‍ത്താഞ്ഞതെന്തേ.
അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം - ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗത്തെക്കാള്‍ അജ്ഞാതമായിട്ടുള്ളത് അതിലെ ചില മനസ്സുകള്‍ക്ക് പോരാടാനുള്ള കഴിവാണ്.

Friday, 29 May 2009
അസ്തി
कि मरके भी किसी को याद आएंगे
किसी के आसुओं में मुस्कुराएँगे
जीना इसी का नाम है
എന്തിനാണ് ജീവിക്കുന്നത് എന്ന് പലരോടും ചോദിച്ചിട്ടുണ്ട് - പോയി ചത്തുകൂടേ എന്നും. വല്ലാതെ വെറുപ്പിക്കുന്നവരോടാണ് സാധാരണ ചോദ്യം പതിവ്. എന്നാലും ഇടയ്ക്കിടയ്ക്ക് (കാര്യമായി പണിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍) ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാന്‍ കുറെ വട്ടന്‍മാരെ കിട്ടും. ഫിലോസഫി കോഴ്സില്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പ്രത്യേകിച്ചും.
ഒരു രണ്ടു കൊല്ലം മുമ്പ് ഒമ്പതില്‍ പഠിക്കുന്ന ഒരു ചെക്കനോട് കുറേനെരം ഇതിനെപ്പറ്റി വര്‍ത്താനിച്ചുകൊണ്ടിരുന്നു. കൃത്യമായി പറഞ്ഞാല്‍ വിഷയം ഇതായിരുന്നു : ഒരാള്‍ ജീവിക്കുന്നതു വഴി പ്രപഞ്ചത്തിന്റെ entropy (മലയാളപദം ആര്‍ക്കെങ്കിലും അറിയുമോ?) ഉയര്‍ത്തുകയാണ് പ്രധാനമായി (ആകെ എന്നാണ് ഞാന്‍ പറഞ്ഞിരുന്നതെന്ന് തോന്നുന്നു) ചെയ്യുന്നത്. ഇങ്ങനെ പ്രപഞ്ചത്തിന്റെ മരണത്തിന് (heat death) കാരണമാകുന്നതിലും നല്ലത് അങ്ങ് ചത്തുകളയുന്നതല്ലേ? ചോദ്യം ചോദിച്ചത് ഞാനായതുകൊണ്ട് ഉത്തരം പറയേണ്ടി വന്നില്ല. ചെക്കനെ മൂന്നുനാലു മണിക്കൂറുകൊണ്ട് ഒരു വഴിക്കാക്കി.
കൂടെയിരുന്ന് ചിരിച്ചവരൊക്കെ ഇപ്പൊഴും അവന്റെ 'ജീവിതം തുലച്ച'തിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്താറുണ്ട്. എങ്കിലും ഇതുവരെ ആരും ഉത്തരം പറഞ്ഞു കണ്ടിട്ടില്ല. ആരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാറില്ലെന്നു തോന്നുന്നു. ഒരുവിധം എല്ലാവരും ഈ ചിന്തകളൊന്നുമില്ലാതെ ജീവിക്കുന്നു. ഉത്തരമറിയാത്ത കുറേപേര്‍ സ്വന്തം ജീവനെടുക്കുന്നു. ഇതൊക്കെ ചിന്തിച്ച് സമയം കളയുക എന്നതല്ലാതെ എന്തു കാര്യം?
കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു.
എപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്? ഒരാഴുഷ്കാലം ജീവിച്ചുതീര്‍ന്നശേഷം തിരിഞ്ഞുനോക്കിയാല്‍ entropy വര്‍ദ്ധിപ്പിക്കുകയല്ലാതെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്ന തൊന്നലുണ്ടാകുന്നതെങ്ങനെ? മരിച്ചുകഴിഞ്ഞാല്‍ ആരെങ്കിലും ഓര്‍ക്കാനുണ്ടാകും എന്നുള്ളപ്പോഴോ? ആരുടെയോ കണ്ണീരില്‍ പുഞ്ചിരിക്കാന്‍ സാധിച്ചാല്‍ ജീവിതം സഫലമായോ?
ഓസ്കാര്‍ ഷിന്‍ഡ്ലര്‍ എന്ന ഒരു മനുഷ്യന്‍. ജീവിതത്തില്‍ വേറെ ചെയ്തതൊക്കെ പരാജയമായെങ്കിലും നാസി ഭീകരതയുടെ ഇടയില്‍ ആയിരത്തിലേറെ ജൂതന്മാരെ രക്ഷിച്ചതിന്റെ പേരില് ആ തലമുറകള്‍ ഉള്ളിടത്തോളം ആ മനുഷ്യന്‍ സ്മരിക്കപ്പെടും. ഷിന്‍ഡ്ലര്‍ സമാധാനത്തോടെയാണോ മരിച്ചത്?
ഒന്നും അറിയില്ല. ഒരു ചാന്‍സേ ഈ കളിയിലുള്ളൂ. ഫൗള്‍ കളിച്ച് ജയിക്കാന്‍ പറ്റില്ല. പത്തൊമ്പത് കൊല്ലമായി കളിക്കാന്‍ തുടങ്ങിയിട്ട്. ഗോളൊന്നും ആയതായി ഇതുവരെ തോന്നിയിട്ടില്ല. അവസാനം തോല്‍ക്കരുത്. അതുകൊണ്ട് കളിയില്‍ എന്തു ചെയ്യണമെന്നെങ്കിലും മര്യാദയ്ക്ക് അറിയണം.
ഒക്കെ പടച്ചതമ്പുരാന്റെ കൈയിലാണ്.
ജീനാ ഇസീ കാ നാമ് ഹേ.

Monday, 25 May 2009
റിട്ടേണ്‍
കാലം കുറേയായി
ഉപ്പിലിട്ട മാങ്ങ ചീഞ്ഞുപോയി
കുപ്പിയോടെ വലിച്ചെറിഞ്ഞു
ഇതിപ്പോള് അടുത്ത ഇന്സ്റ്റാള്മെന്റാണ്
ഉപ്പിലിട്ട മാങ്ങ ചീഞ്ഞുപോയി
കുപ്പിയോടെ വലിച്ചെറിഞ്ഞു
ഇതിപ്പോള് അടുത്ത ഇന്സ്റ്റാള്മെന്റാണ്
Wednesday, 11 March 2009
2700 km
ഡാന്യൂബ് നദിയുടെ നീളം - ~2800 കിലോമീറ്റര്‍. ഇത് 10 രാജ്യങ്ങളിലൂടെ ഒഴുകുന്നു - ജര്‍മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹങ്കറി, ക്രൊയേഷ്യ, സെര്‍ബിയ, റുമാനിയ, ബള്‍ഗേറിയ, മൊള്‍ഡോവ, ഉക്രെയിന്‍
കാണ്‍പൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം - 2700 കിലോമീറ്റര്‍. ഇന്ത്യക്ക് വലിപ്പം ഇത്തിരി കൂടുതലാണ്
മിഡ്സെം അവധി 8 ദിവസം മാത്രമേ ഉണ്ടാകൂ. അതിനിടെ വീട്ടില്‍ വന്ന് തിരിച്ചുപോകണം. ഒരു വഴിക്ക് 50 മണിക്കൂര്‍ യാത്ര. വീട്ടിലിരിക്കുന്നതിലും കൂടുതല്‍ സമയം ട്രെയിനിലാണ് (ഒരു വര്‍ഷത്തില്‍ ഒരു മാസത്തോളം സമയം ഈയിടെ ട്രെയിനിലാണ് ചിലവഴിക്കാറ്).
ഒടുവില്‍ വീട്ടില്‍ എത്തുമ്പോഴേക്കും ജീവനില്‍ പകുതി പോയിട്ടുണ്ടാകും. മനുഷ്യക്കോലം തിരിചുകിട്ടുമ്പോഴേക്ക് മടക്കം.
പക്ഷെ അതിന്റെ ഇരട്ടി ദൂരമുണ്ടെങ്കിലും ഞാന്‍ വരും. കാരണം, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്.

Subscribe to:
Posts (Atom)