എന്തുകൊണ്ട് ഉപ്പുമാങ്ങ?
നാല്(അതോ അഞ്ചോ) ആഴ്ചകള്‍ക്കു ശേഷം ഇന്ന് വെറുതെയിരിക്കാന്‍ സമയം കിട്ടി. ഇവിടെ ഇങ്ങനെയൊക്കെയാണ് - നാലു മാസം നീളമുള്ള ഒരു സെമസ്റ്ററില്‍ രണ്ട് midsem exams ഉം ഒരു endsem exam ഉം. ഇടയില്‍ മത്സരങ്ങള്‍ എന്ന പേരില്‍ ഓരോ വയ്യാവേലി എടുത്ത് കഴുത്തിലിടുകയും ചെയ്യും. പുറമെ അവിടിവിടായി പ്രൊജക്റ്റുകളും മറ്റും. ദിവസവും എട്ട് (പറ്റിയാല്‍ പത്ത്) മണിക്കൂര്‍ ഉറങ്ങണം എന്ന് നിര്‍ബന്ധം. ആകെപ്പാടെ വേറെ ഒന്നിനും സമയം കിട്ടാറില്ല.
അദ്ഭുതം - ഇന്ന് സമയം കിട്ടി. ആര്‍മ്മാദിച്ചു. മലയാളം കമ്പ്യൂട്ടിങ്ങുമായി കുറെ കളി കളിച്ചു. സ്വനലേഖ കസ്റ്റമൈസ് ചെയ്തും വിക്കിപീഡിയ വായിച്ചും കുറെ നേരം പോക്കി. മലയാളം ബ്ലോഗ് എന്ന ഐഡിയ അപ്പോള്‍ പെട്ടെന്ന് ബള്‍ബ് മിന്നിയതാണ്.
പിന്നെ ബോധം വന്നപ്പോഴേക്കും ഉപ്പുമാങ്ങ ജനിച്ചിരുന്നു. എന്തുകൊണ്ട് ഈ പേര്? അറിയില്ല. ഉപ്പുമാങ്ങ ഇഷ്ടമാണ് (ലഡുവും ജിലേബിയും വരെ ഉപ്പിലിടും എന്ന് മലബാറുകാരെപ്പറ്റി എവിടെയോ വായിച്ചതോര്‍ക്കുന്നു). എങ്കിലും പേര് random ആയി തെരഞ്ഞെടുത്തതാണ്. അതിനുശേഷം ഗൂഗിള്‍ സര്‍ച്ച് ചെയ്തപ്പോള്‍ ഈ പേരില്‍ ഒന്നുരണ്ട് ബ്ലോഗന്‍മാരുടെ കവിതകള്‍ കിട്ടി.
ഉപ്പുണ്ടെങ്കിലും രുചികരമായ എന്തെങ്കിലുമൊക്കെ ഇവിടെ കുത്തിക്കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു
Friday, 20 February 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment