മൗനം
വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല
പറയാതെപോയവ
ഹൃദയത്തില്‍ സൃഷ്ടിക്കുന്ന
വേലിയേറ്റമാണ്
നിന്നെത്തേടിയിറങ്ങിയ
ആയിരം സന്ദേശവാഹകര്‍
എന്റെ നാവിന്‍തുമ്പില്‍ വച്ച്
ദാരുണമായി വധിക്കപ്പെട്ടത്
കാത്തിരുന്ന നീയറിഞ്ഞില്ല
എങ്കിലും
ഇത്രമാത്രം അറിയുക :
ഞാന്‍ പറയാതെപോയ ഓരോ വാക്കും
നിന്നെക്കാള്‍ കൂടുതല്‍
എന്നെയാണ് മുറിവേല്‍പിച്ചത്
Subscribe to:
Post Comments (Atom)
No comments:
Post a Comment